![]() | |
പ്രോജക്ട് പ്രദര്‍ശനം |
2010 ഡിസംബര്‍ 18, 19 തീയതികളിലായി പടനിലം ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന മേഖലാതല വിജ്ഞാനോത്സവം സമാപിച്ചു. മേഖലയിലെ 6 പഞ്ചായത്തുകളില്‍ നിന്നായി 112 കുട്ടികള്‍ പങ്കെടുത്തു. (യു. പി. 62, ഹൈസ്കൂള്‍ 49)
18 ന് രാവിലെ പടനിലം ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ശാന്തമ്മ വിജ്ഞാനോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന മഞ്ഞുരുക്കലിന് ശേഷം കുട്ടികള്‍ വിവിധ ഗ്രൂപ്പുകളിലായി പഠന പ്രവര്‍ത്തനങ്ങളില്‍ എര്പ്പെട്ടു. ഹൈസ്കൂള്‍ ഒരു ക്ലാസ്സും, യു. പി. രണ്ട് ക്ലാസ്സുമായാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
![]() | |
പ്രോജക്ട് വിലയിരുത്തല്‍ |
ഹൈസ്കൂളിന്റെ ആദ്യ പ്രവര്‍ത്തനം തിരക്കഥ തയ്യാറാക്കലായിരുന്നു. തിരക്കഥയുടെ സാങ്കേതിക വശങ്ങളെ പറ്റി എന്‍. സാനു ക്ലാസ്സെടുത്തു. തുടര്‍ന്ന് ജലക്ഷാമം പ്രമേയമായ ഒരു വീഡിയോ ക്ലിപ്പിംഗ് കുട്ടികളെ കാണിച്ചു. ഇതേ വിഷയം പ്രമേയമാക്കി കുട്ടികളുടെ ഗ്രൂപ്പുകള്‍ തിരക്കഥകള്‍ തയ്യാറാക്കി അവതരിപ്പിച്ചു. നിശ്ചിത സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ തന്നെ അവയുടെ മൂല്യ നിര്‍ണയവും നടത്തി.
![]() | |
പാഴ്വസ്തുക്കള് കൊണ്ടുള്ള നിര്‍മ്മാണം |
മണ്ണ് പരിശോധന, പാഴ്വസ്തുക്കളില് നിന്നുള്ള നിര്‍മ്മാണം, പ്രോജക്ട് അവതരണം, ക്വിസ് എന്നിവയായിരുന്നു മറ്റ് പരിപാടികള്‍. ആദ്യ ദിവസം രാത്രി പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങളെ പറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസം രാവിലെ ജൈവവൈവിധ്യ ക്ലാസ്സും ചര്‍ച്ചയും നടന്നു. സമാപനത്തോടനുബന്ധിച്ച് ഹോം എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.
![]() | |
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നു, |
സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി ആനന്ദവല്ലിയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. വിനോദ്, നൂറനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി സുമംഗലാ ദേവി എന്നിവര്‍ സംബന്ധിച്ചു.
പരിഷത്ത് നൂറനാട് യൂണിറ്റ് സെക്രട്ടറി ബായികൃഷ്ണന്‍, പ്രസിഡന്റ് അനിതാമണി എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നത്. മേഖലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്, മഖലാ പ്രസിഡന്റ് പത്മാധരന്നായര് ജില്ലാകമ്മിറ്റി അംഗം വി. കെ. കൈലാസ് നാഥ് എന്നിവരും പൂര്‍ണസമയം ക്യാമ്പില്‍ പങ്കെടുത്തു.
ഗിരീഷ് റാവു, ഗീതാനന്തം, മന്‍ജുഷ, രാഖി, ദീപ്തി, പ്രവീണ്‍, വിഷ്ണു, നിതിന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.