ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനിതക വിളകള്‍ക്കെതിരെ പ്രതിക്ഷേധ പ്രകടനം നടത്തി. ഭട്ടതിരി പുരയിടത്തില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ജില്ലാ കോടതിയ്ക്ക് മുന്നില്‍ സമാപിച്ചു.
Thursday, February 4, 2010
Friday, January 29, 2010
Tuesday, January 19, 2010
സൂര്യ ഗ്രഹണം കൊണ്ടാടി
2010 ജനുവരി 15 ന്റെ വലയ സൂര്യ ഗ്രഹണം നൂറനാട് യൂണിറ്റ് ആഘോഷമാക്കി മാറ്റി. ആയിരക്കണക്കിന് പൊതുജനങ്ങളെയും വിദ്യാ ര്‍ത്ഥികളെയും സുരക്ഷിതമായി ഗ്രഹണം കാണിയ്ക്കുകയും നിരീക്ഷണ സാമഗ്രികള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു.
സൂര്യ ദര്‍ശിനി നിര്‍മ്മിയ്ക്കുന്നു.
പാലമേല്‍ എല്‍ . പി.സ്കൂള്‍ , പടനിലം ഹയര്‍ സെക്ക്ന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ സൗരക്കണ്ണടകള്‍ നിര്മ്മിച്ചുനല്കി.
പാലമേല്‍ LPS ലെ സൗരക്കണ്ണട നിര്‍മ്മാണം.
പാലമേല്‍ LPS ലെ മുഴുവന്‍ കുട്ടികളും അദ്ധ്യാപരും സൂര്യഗ്രഹണം നിരീക്ഷിച്ചു. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അത് അത്ഭുതകരമായ അനുഭവമായി മാറി.
ഗ്രഹണ നിരീക്ഷണം.
പടനിലം ഠൗണില്‍ പൊതുജനങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍ നല്കിയ സൗരക്കണ്ണടകളിലൂടെ ആകാശ വിസ്മയം കണ്ടു. സൂര്യ ഗ്രഹണസമ യത്ത് ഭക്ഷണം കഴിക്കരുത് എന്ന നിലവിലുള്ള വിശ്വാസം മാറ്റുന്ന തിനായി ഗ്രഹണ സമയത്ത് തുറസായ സ്ഥലത്ത് ഭക്ഷണം പാകംചെ യ്ത് വിതരണം ചെയ്തു.
ഗ്രഹണചായ പാകം ചെയ്യുന്നു.
പരിപാടികള്‍ക്ക് എന്‍.സാനു, ബി.അജിത്ത്, രേഖാകൃഷ്ണ, അനൂപ്, ഷാലു തുടങ്ങിയവര്‍ നേതൃത്വം നല്കി. ബാലവേദി പ്രവര്‍ത്തകരം സജീവമായി പങ്കെടുത്തു.
Monday, December 14, 2009
ആയിരങ്ങള്‍ ഗലീലിയോയെ ഏറ്റുവാങ്ങി.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ജനകീയ വിദ്യാഭ്യാസ പരിപാടിയായ ഗലീലിയോ നാടകം ഡിസംബര്‍ 8 ന് ചാരുംമൂട്ടില്‍ അരങ്ങേറി. മജസ്റ്റിക് സെന്റര്‍ ആഡിറ്റോറിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പരിഷത്തിന്റെ കലാകാരന്മാര് ശാസ്ത്രവഴിയിലെ പോരാളി ഗലീലിയോയുടെ കഥ പറഞ്ഞു.
Wednesday, November 25, 2009
യൂണിറ്റ് വാര്‍ഷികം നവംബര്‍ 27 ന്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ് വാര്‍ഷികം നവംബര്‍ 14 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ പടനിലം ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടക്കും. ജില്ലാ പ്രസിഡന്റ് ജയന് ചമ്പക്കുളം സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ശാസ്ത്ര ക്ലാസ്സ് നടക്കും.
Monday, November 23, 2009
സ്വാഗതം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗിലേയ്ക്ക് സ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും കമന്റുകളും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ nsanu@hotmail.com എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ.
Subscribe to:
Posts (Atom)
.jpg)
.jpg)






