Monday, July 12, 2010

സ്കൂള്‍തല വിജ്ഞാനോത്സവം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന വിജ്ഞാനോത്സവ പരീക്ഷകളുടെ സ്കൂള്‍തല മത്സരങ്ങള്‍ ജൂലൈ 21 ന് അതത് സ്കൂളുകളില്‍ വച്ച് നടക്കും. പരീക്ഷയ്ക്കായുള്ള തുറന്ന ചോദ്യങ്ങള്‍ ഇക്കുറിയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവ സ്കൂള്‍ നോട്ടീസ് ബോര്‍‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Tuesday, May 18, 2010

ജൈവോത്സവം 2010



കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ജൈവോത്സവം എന്ന പേരില്‍ കുട്ടികള്‍ക്കായി രണ്ട് ദിവസത്തെ അവധിക്കാല പഠനക്കളരി സംഘടിപ്പിച്ചു. മെയ് 15,16 തീയതികളില്‍ പടനിലം ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ചുനടന്ന ക്യാമ്പില്‍ അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി രജനി തമ്പി ക്യാമ്പ്  ഉദ്ഘാടനം ചെയ്തു.

ജൈവ വൈവിധ്യ സര്‍വ്വേ
ജൈവ വൈവിധ്യ വര്‍ഷം പ്രമാണിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്.


വിവരശേകരണം


കൊച്ചു കൂട്ടുകാരിയും


ഗ്രൂപ്പ് ചര്‍ച്ച


ഗാനങ്ങള്‍


റിപ്പോര്‍ട്ട് തയ്യാറാക്കല്‍

റിപ്പോര്‍ട്ട അവതരണം - മീനീക്ഷി


റിപ്പോര്‍ട്ട അവതരണം - കൃഷ്ണകുമാര്‍

Thursday, February 4, 2010

ജനിതക വിളകള്‍ക്കെതിരെ പ്രതിക്ഷേധം

ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനിതക വിളകള്‍ക്കെതിരെ പ്രതിക്ഷേധ പ്രകടനം നടത്തി. ഭട്ടതിരി പുരയിടത്തില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ജില്ലാ കോടതിയ്ക്ക് മുന്നില്‍ സമാപിച്ചു.

Tuesday, January 19, 2010

സൂര്യ ഗ്രഹണം കൊണ്ടാടി

2010 ജനുവരി 15 ന്‍റെ വലയ സൂര്യ ഗ്രഹണം നൂറനാട് യൂണിറ്റ് ആഘോഷമാക്കി മാറ്റി. ആയിരക്കണക്കിന് പൊതുജനങ്ങളെയും വിദ്യാ ര്‍ത്ഥികളെയും സുരക്ഷിതമായി ഗ്രഹണം കാണിയ്ക്കുകയും നിരീക്ഷണ സാമഗ്രികള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു.

സൂര്യ ദര്‍ശിനി നിര്‍മ്മിയ്ക്കുന്നു.
പാലമേല്‍ എല്‍ . പി.സ്കൂള്‍ , പടനിലം ഹയര്‍ സെക്ക്ന്‍ററി സ്കൂള്‍ എന്നിവിടങ്ങളില്‍ സൗരക്കണ്ണടകള്‍ നിര്‍മ്മിച്ചുനല്‍കി.


പാലമേല്‍ LPS ലെ സൗരക്കണ്ണട നിര്‍മ്മാണം.

പാലമേല്‍ LPS ലെ മുഴുവന്‍ കുട്ടികളും അദ്ധ്യാപരും സൂര്യഗ്രഹണം നിരീക്ഷിച്ചു.  കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അത് അത്ഭുതകരമായ അനുഭവമായി മാറി.

ഗ്രഹണ നിരീക്ഷണം.
പടനിലം ഠൗണില്‍ പൊതുജനങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍ നല്‍കിയ സൗരക്കണ്ണടകളിലൂടെ ആകാശ വിസ്മയം കണ്ടു. സൂര്യ ഗ്രഹണസമ യത്ത് ഭക്ഷണം കഴിക്കരുത് എന്ന നിലവിലുള്ള വിശ്വാസം മാറ്റുന്ന തിനായി ഗ്രഹണ സമയത്ത് തുറസായ സ്ഥലത്ത് ഭക്ഷണം പാകംചെ യ്ത് വിതരണം ചെയ്തു.


ഗ്രഹണചായ പാകം ചെയ്യുന്നു.
പരിപാടികള്‍ക്ക് എന്‍.സാനു, ബി.അജിത്ത്, രേഖാകൃഷ്ണ, അനൂപ്, ഷാലു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാലവേദി പ്രവര്‍ത്തകരം സജീവമായി പങ്കെടുത്തു.


Monday, December 14, 2009

ആയിരങ്ങള്‍ ഗലീലിയോയെ ഏറ്റുവാങ്ങി.


ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ജനകീയ വിദ്യാഭ്യാസ പരിപാടിയായ ഗലീലിയോ നാടകം ‍ഡിസംബര്‍ 8 ന് ചാരുംമൂട്ടില്‍ അരങ്ങേറി. മജസ്റ്റിക് സെന്‍റര്‍ ആഡിറ്റോറിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പരിഷത്തിന്‍റെ കലാകാരന്‍മാര്‍ ശാസ്ത്രവഴിയിലെ പോരാളി ഗലീലിയോയുടെ കഥ പറഞ്ഞു.

Wednesday, November 25, 2009

യൂണിറ്റ് വാര്‍ഷികം നവംബര്‍ 27 ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ് വാര്‍ഷികം നവംബര്‍ 14 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ പടനിലം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ച് നടക്കും. ജില്ലാ പ്രസി‍ഡന്‍റ് ജയന്‍ ചമ്പക്കുളം സമ്മേളനം ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തിന്‍റെ ഭാഗമായി  ശാസ്ത്ര ക്ലാസ്സ് നടക്കും.