പുതിയ തലമുറ പരിസ്ഥിതിയുടെ സംരക്ഷകരാകണം - ആര്‍. രാജേഷ് എം. എല്‍. എ.
![]() |
പരിസ്ഥിതി ദിനാചരണം ഫലവൃക്ഷത്തൈനട്ടുകൊണ്ട് ആര്‍. രാജേഷ് എം. എല്‍. എ ഉദ്ഘാടനം ചെയ്യുന്നു. |
കേരള ശാസ്ത്രസാഹിത്യ പരിഷത് ചാരുമൂട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിസരദിനം വിപുലമായി ആചരിച്ചു. നൂറനാട് പടനിലം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ ചേര്‍ന്ന യോഗം മാവേലിക്കര എം.എല്‍.എ. ആര്‍. രാജേഷ് ഉത്ഘാടനം ചെയ്തു. പുതിയ തലമുറ പരിസ്ഥിതിയുടെ സംരക്ഷകരാകണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ വേനല്‍ക്കാലങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് കാരണം വന്‍തോതിലുള്ള കുന്നിടിക്കലും വയല്‍ നികത്തലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി, ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിസര ദിനാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എം.എല്‍.എ സമ്മനങ്ങള്‍ വിതരണം ചെയ്തു. വനവര്‍ഷാചരത്തിന്റെ ഭാഗമായി മേഖലയില്‍ പരിഷത് നടത്തുന്ന വൃക്ഷവല്‍ക്കരണത്തിന്റെ ഭാഗമായി മാവിന്‍ തൈ നടലും അദ്ദേഹം നിര്‍വ്വഹിച്ചു. നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭരാജു, പരിഷത് ജില്ലാ സെക്രട്ടറി എന്‍.സാനു എന്നിവര്‍ സംസരിച്ചു. വി.കെ കൈലാസ് നാഥ് അദ്ധ്യക്ഷനായ സമ്മേളനത്തിന് പരിഷത് മേഖലാ സെക്രട്ടറി പി.കെ രാജന്‍ സ്വാഗതം പറഞ്ഞു.
പരിസര ക്വിസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അക്ഷയ് മോഹന്‍, കൃഷ്ണകുമാര്‍ (പടനിലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ആര്‍. വിശാല്‍ (പോപ്പ് പയസ് ടെന്‍ത് ഹൈസ്‌കൂള്‍, കറ്റാനം) എന്നിവരും യു.പി വിഭാഗത്തില്‍ ശ്രീക്കുട്ടന്‍, ഗോകുല്‍, അഖില്‍ എം. പിള്ള (പടനിലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍) എന്നിവരും വിജയികളായി സമ്മേളന പരിപാടികള്‍ക്ക് ശേഷം പരിസ്ഥിതി റാലി നടന്നു. മേഖലാ പ്രസിഡന്റ് പത്മാധരന്‍ നായര്‍, ട്രഷറര്‍ എം. ഷംസുദ്ദീന്‍കുഞ്ഞ്, വി.ഉണ്ണികൃഷ്ണന്‍, എം.ബാലകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment